
കാളാംകുളം ശുദ്ധജല പദ്ധതിയുടെ കുഴൽക്കിണർ ഉൾപ്പെടുന്ന സ്‌ഥലം സ്വകാര്യ വ്യക്‌തി കയ്യേറിയതായി പരാതി. വടക്കഞ്ചേരി-കണക്കൻതുരുത്തി റോഡിൽ കാളാംകുളത്തിനും കണക്കൻതുരുത്തിക്കും ഇടയിൽ പാതയോരത്തുള്ള കുഴൽ ക്കിണറിന്റെ സ്‌ഥലമാണ് കയ്യേറിയിരിക്കുന്നത്. റോഡിൻ്റെ സ്‌ഥലം ഉൾപ്പെടെയുള്ള ഭാഗം കമ്പിവേലിയിട്ട് കയ്യേറിയെന്നാണ് നാട്ടുകാരുടെ പരാതി. ഇതു സംബന്ധിച്ച് ജില്ലാ കലക്ടർ, പൊതുമ രാമത്ത് വകുപ്പ്, വടക്കഞ്ചേരി പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയതായി പ്രദേശ വാസികൾ പറഞ്ഞു.
കാളാംകുളം, കണക്കൻതുരു ത്തി, പമ്പരംകുന്ന് ഭാഗത്തെ റോളം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന പദ്ധതിയുടെ കുഴൽ കിണർ ഇരിക്കുന്ന ഭാഗമാ ണ് കയ്യേറിയിരിക്കുന്നത്.
ഇവിടെ പൊതുമരാമത്ത് റോഡിനോട് ചേർന്ന് കയ്യാല ഉണ്ടായിരുന്നതാ യും അതിർത്തി തിരിച്ച് ശീമക്കൊന്ന ഉൾപ്പെടെ വച്ചിട്ടുണ്ടായിരുന്നതായും ഇത് വെട്ടിക്കളഞ്ഞാണ് സ്‌ഥലം കയ്യേറി കമ്പിവേലി സ്ഥാപിച്ചിരിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. പഴയ ശുദ്ധജല പദ്ധതിയുടെ പമ്പ് ഹൗസിന്റെ ഭാഗങ്ങളും ഇവിടെയുണ്ട്. എന്നാൽ മുൻപ് ഇവിടെ വേലി കെട്ടി തിരിച്ചിട്ടില്ലായിരുന്നെന്നും സ്‌ഥലം അളന്നപ്പോൾ കുഴൽക്കിണർ ഉൾപ്പെടുന്ന ഭാഗം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വന്നതാണെന്നും വേലി കെട്ടിയെങ്കിലും ശുദ്ധജലപദ്ധതിയെ ഇത് ബാധിക്കില്ലെന്നും പഞ്ചായത്തംഗം കെ. എസ്.സനേഷ് കുമാർ പറഞ്ഞു. പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും ഇതു സംബന്ധിച്ച് പരി ശോധന നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കണക്കൻതുരുത്തി റോഡിൽ കാളാംകുളം പമ്പരംകുന്ന് ശുദ്ധജല പദ്ധ തിയുടെ കുഴൽക്കിണർ ഉൾപ്പെടുന്ന സ്‌ഥലം കമ്പിവേലി കെട്ടി തിരിച്ചി രിക്കുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

