
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് പാർലമെൻററി പാർട്ടി നേതാവായി കെ.സി. അഭിലാഷിനെ തെരെത്തെടുത്തു
മണ്ണുത്തി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് പാർലമെൻററി പാർട്ടി നേതാവായി കെ.സി. അഭിലാഷിനെ തിരഞ്ഞെടുത്തു.
കണ്ണാറയിൽ നിന്നും ആരംഭിച്ച് വീണ്ടശ്ശേരി, മാരായ്ക്കൽ, പയ്യനം, ചേരുംക്കുഴി, അച്ഛൻകുന്ന്, വലക്കാവ് വരെയുള്ള 6 വാർഡുകൾ ഉൾപ്പെടുന്ന വലക്കാവ് 6-ാം ഡിവിഷനിൽ നിന്നും വമ്പിച്ച വിജയം നേടിയാണ് അഭിലാഷ് ബ്ലോക്ക് പഞ്ചായത്തിലെത്തിയത്. കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി അംഗം, ലോക്സഭ ജനറൽ സെക്രട്ടറി, ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ്, കെഎസ്‌യു താലൂക്ക് സെക്രട്ടറി,പാണഞ്ചേരി ഗ്രാമപഞ്ചായത്ത് യുവജന ക്ഷേമ ബോർഡ് കോ-ഓർഡിനേറ്റർ, തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.
ദേശീയപാത 544 ലെ അശാസ്ത്രീയ നിർമ്മാണങ്ങൾക്കെതിരെയും കുതിരാനിലെ അപകട പരമ്പരകൾക്കെതിരെയും സമരം സംഘടിപ്പിച്ചതിലൂടെ ശ്രദ്ധേയനായിരുന്നു.
ഡിസിസി എക്സിക്യൂട്ടീവ് അംഗം,
തൃശൂർ താലൂക്ക് വികസന സമിതി അംഗം, തൃശ്ശൂർ ലാൻഡ് ബോർഡ് മെമ്പർ എന്നി പദവികൾ നിലവിൽ വഹിക്കുന്നുണ്ട് . ജനപ്രതിനിധിയായുള്ള ആദ്യ അവസരത്തിൽ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം ക്രിയാത്മകമായി വിനിയോഗിക്കുമെന്ന് കെ.സി. അഭിലാഷ് പറഞ്ഞു. ഉറച്ച പ്രതിപക്ഷ ശബ്ദമായി ജനങ്ങൾക്കായി കൂടെയുണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
