
കല്ലിടുക്ക് ചക്കാല കളം പരിസരത്ത് റോഡിൻ്റെ ഇരുവശങ്ങളിലും ചാലിലും അന്യരുടെ പറമ്പുകളിലും വഴികളിലും പതിവായി മാലിന്യങ്ങൾ തള്ളുന്നതായി നാട്ടുക്കാർ പരാതി പെട്ടതനുസരിച്ച് 10ാം വാർഡ് മെമ്പർ കൃഷ്ണേന്ദു പ്രശാന്ദ് പഞ്ചായത്ത് അധികാരികളെ അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു മദ്യകുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ, വിസ്പർ ,പാം പേഴ്സ്, ഗുളിക സ്റ്റിറിപ്പുകൾ തുടങ്ങി വീട്ടിലെ മാലിന്യങ്ങളാണ് തള്ളിയ നിലയിൽ കണ്ടെത്തിയത് ഇത്തരത്തിൽ മാലിന്യം തള്ളുന്നവർക്കെരതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇത് തെളിവു സഹിതംശ്രദ്ധയിൽ പെടുത്തുന്നവർക്ക് പാരിതോഷികം നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായും ഗ്രാമസഭകൾ വഴിയും വാട്ട്സപ്പ് ഗ്രൂപ്പുകൾ വഴിയും ബോധവൽക്കരണം നടത്തുമെന്നും നമ്മുടെ നാട് മാലിന്യ മുക്തമാകാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും കൃഷ്ണേന്ദു പ്രശാന്ദ് പറഞ്ഞു. ബൂത്ത് പ്രസിഡൻ്റ് ബിജു കൊല്ലമറ്റം സേവാഭാരതി വൈസ് പ്രസിഡൻ്റ് NSപീതാംബരൻ, രാജഗോപാൽ സി മേനോൻ, രാജേന്ദ്രൻ മണ പറമ്പിൽ എന്നിവരും കൃഷ്ണേന്ദുവിൻ്റെ കൂടെ ഉണ്ടായിരുന്നു.
വാർത്തകൾ അതിവേഗം വാട്സാപ്പിൽ ലഭിക്കുന്നതിന് join ചെയ്യുക👇🏻https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1
