
ചുവന്നമണ്ണ് സെന്റ് ജോർജ് പള്ളിയിൽ ഇടവക സംഗമവും ഭക്തസംഘടനകളുടെ വാർഷികവും നടത്തി
ചുവന്നമണ്ണ് സെന്റ് ജോർജ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളിയിൽ പെരുംനാളിനോടനുബന്ധിച്ച് ഇടവക സംഗമവും ഭക്തസംഘടനകളുടെ വാർഷികവും നടത്തി. തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. കുരിയാക്കോസ് മോർ ക്ലിമിസ് തിരുമനസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.
ഭദ്രാസന സെക്രട്ടറി ഫാദർ ബേസിൽ തെക്കുമടത്തിൽ, ഭദ്രാസന വൈദിക സെക്രട്ടറി ഫാദർ ബേസിൽ കൊല്ലാർമാലി, ഫാദർ റെജി കുഴിക്കാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇടവക അംഗങ്ങളായ കെ.പി. ചാക്കോച്ചൻ, സോഫിജി എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. ഇടവകയിലെ 50 വർഷം ദാമ്പത്യം പൂർത്തിയാക്കിയ ദമ്പതികളെയും ആദരിച്ചു.
കുടുംബ യൂണിറ്റുകളുടെയും ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. വികാരി ഫാ. യൽദോ എം. ജോയ് മഴുവഞ്ചേരിപ്പറമ്പത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റി ഷെനിൽ നാരേക്കാട്ടിൽ, സെക്രട്ടറി ജോൺസൺ വള്ളിക്കാട്ടിൽ, ഇടവക യൂണിറ്റ് കോർഡിനേറ്റർ സണ്ണി ആടുകാലിൽ എന്നിവർ നേതൃത്വം നൽകി. മാനേജിങ് കമ്മിറ്റി അംഗങ്ങളും ഭക്തസംഘടനാ ഭാരവാഹികളും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

