
തെക്കുംപാടം NSS കരയോഗം ചക്കാലകളം പരിസരത്ത് പതിവായി സാമൂഹ്യ വിരുദ്ധർ വീട്ടുമാലിന്യങ്ങൾ തള്ളുന്നു. കഴിഞ്ഞ ദിവസവും രാത്രി കുട്ടികളുടെ മലവും മൂത്രവും അടങ്ങുന്ന ഒരു വലിയ പ്ലാസ്റ്റിക് കവർ നിറയെ പാംമ്പേഴ്സ്, പഴയ ചെരുപ്പുകൾ, ഗുളിക കവർ തുടങ്ങിയ മാലിന്യങ്ങളാണ് നടുറോഡിൽ തള്ളിയത് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വാർഡ് മെമ്പർ എത്തിയാണ് ഇത് റോഡരികിലേക്ക് മാറ്റിയത് കഴിഞ്ഞ ആഴ്ച ചക്കാല കളം റോഡരികിൽ പാമ്പേഴ്സ് വിസ്പർ മദ്യകുപ്പികൾ ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ തള്ളിയിരുന്നു. ഇത് വാർഡ് മെമ്പർ കൃഷ്ണേന്ദു പ്രശാന്ത് പഞ്ചായത്ത് അധികാരികളെ അറിയിക്കുകയും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. കരയോഗ പരിസരത്തെ വെള്ള ചാലിലും പ്ലാസ്റ്റിക് ക്കവറിലാക്കി മാലിന്യം ഇടുന്നുണ്ട് നമ്മുടെ നാട് മാലിനമാകാതിരിക്കാൻ എല്ലാവരും ജാഗ്രതയൊടെ ഇരിക്കണമെന്നും ഇത്തരക്കാരെ തിരിച്ചറിഞ്ഞ് അധികാരികളെ അറിയിക്കണമെന്നും ഇത് ആവർത്തിക്കാതിരിക്കാൻ പഞ്ചായത്ത് അധികാരികൾ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും കരയോഗ ഭാരവാഹികളായ പ്രസിഡൻ്റ് N S പീതാംബരൻ സെക്രട്ടറി രാജേന്ദ്രൻ മുല്ലപ്പിള്ളി, ട്രഷറർ സുനിൽകുമാർ എന്നിവർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
