മംഗലം ഡാം കനാൽ പാലം തകർച്ച; താൽക്കാലിക സംവിധാനം ഒരുക്കി ജലവിതരണം നടത്തും

Share this News

അണക്കെട്ടിനു താഴെ വലതുകര കനാൽ കടന്നു പോകുന്ന ചെറുകുന്നം പുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ തുടക്കഭാഗം ഇടിഞ്ഞു താഴ്ന്നു.
രണ്ടു വർഷം മുൻപു പാലത്തിന്റെ ഒരു ഭാഗത്തു ദ്വാരം വീണിരുന്നു. അന്ന് അടച്ചെങ്കിലും പിന്നീടു ചെറിയ തോതിൽ ചോർച്ച ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവി ലെ 10 മണിയോടെ 15 അടിയോളം താഴേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. ഉടൻ കനാൽ അടച്ചതു കൊണ്ടു കൂടുതൽ ഇടിച്ചിൽ ഒഴിവായി രണ്ടാം വിള കൃഷിക്ക് കനാൽ വെള്ളം ഏറ്റവും ആവശ്യമായ സാഹചര്യത്തിൽ കനാൽ തകർന്നതു കർഷകരെ ആശങ്കയിലാക്കി
ഒടുകൂർ, വണ്ടാഴി, മുടപ്പല്ലൂർ, അണക്കപ്പാറ, തെന്നിലാപുരം, കഴനി ചുങ്കം, പാടൂർ വഴി തോണിക്കടവ് വരെ 24 കിലോമീറ്റർ ദൈർഘ്യമാണു വലതുകര കനാലിനുള്ളത്.
വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് ശാരദ ഗോപിനാഥ്, വാർഡ് മെംബർ ഡിനോയ് കോമ്പാറ, പി എസി മെംബർ ടി. ഗോപിനാഥ് എന്നിവർ സ്‌ഥലത്തെത്തി. ജല സേചന വകുപ്പ് അധികൃതരുമായി ചർച്ച നടത്തി.
വെള്ളമില്ലാതായാൽ കൃഷി നശിക്കുമെന്നും അടിയന്തരമായി പ്രശ്നം പരിഹരിച്ചു ജലവിതരണം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു.എക്സിക്യൂട്ടീവ് എൻജിനീയർ സുമൻ ചന്ദ്രൻ, അസി.എക്സി.
എൻജിനീയർ ടി.പി. ശുഭ, അസി.എൻജിനീയർമാരായടി. ഗോകുൽ, മൻസൂർ അലി എന്നിവർ സ്‌ഥലത്തെത്തി പരിശോധന നടത്തി.
താൽക്കാലിക സംവിധാനമൊരുക്കി ഉടൻ ജലവിതരണം തുടങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!