
കനാൽ ഇടിഞ്ഞതാണ് ജലവിതരണം നിർത്തിവച്ച മംഗലംഡാം വലതുകര കനാലിൽ താൽക്കാലിക സംവിധാന മൊരുക്കി ജലവിതരണം പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണു ജലസേചന വകുപ്പ്. വലതുകര കനാൽ കടന്നുപോകുന്ന ചെറുകുന്നം പുഴയുടെ കുറുകെയുള്ള പാലത്തിൻ്റെ തുടക്കഭാഗ മാണ് 15 അടിയോളം ഇടിഞ്ഞു താഴ്ന്നത്. ഉടൻ കനാൽ അടച്ചു.
രണ്ടാംവിള കൃഷിക്ക് വെള്ളം ഏറ്റവും അത്യാവശ്യമായ സാഹ ചര്യത്തിലാണ് കർഷകരുടെ ആവശ്യം മുൻനിർത്തി ജലവിതരണത്തിനായുള്ള താൽക്കാലിക സംവിധാനമൊരുക്കുന്നത്. ഇടിഞ്ഞുതാഴ്ന്ന ഭാഗത്തെ കോൺ ക്രീറ്റ് പാളികളും മറ്റ് അവശിഷ്‌ടങ്ങളെല്ലാം എടുത്തുമാറ്റി കനാൽ ഇടിഞ്ഞുതാഴ്ന്ന ഭാഗം ചാക്കുകൾ നിരത്തി പ്രത്യേക മിശ്രിത്രം നിറച്ച ചാക്കുകൾ അടുക്കി മേൽഭാഗം ടാർപോളിൻ വിരിച്ച് കോൺക്രീറ്റ് ചെയ്‌ത് ചോർച്ചയില്ലാത്ത രീതിയിലാക്കി തൽക്കാലം വെള്ളം കടത്തിവിടാമെന്നും പണികൾ പൂർത്തിയാക്കി തിങ്കളാഴ്‌ചയോടെ കനാലുകൾ അടയ്ക്കുന്നു. തുറക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
