ദീപക്കിന്റെ മരണം; ഷിംജിത ഒളിവിൽ, ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസ് എടുത്ത് പോലീസ്

Share this News

ദീപക്കിന്റെ മരണം; ഷിംജിത ഒളിവിൽ, ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസ് എടുത്ത് പോലീസ്

സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സമൂഹമാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. എന്നാൽ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്.ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടർന്ന് ഷിംജിത മുസ്തഫ ഒളിവിൽ പോയതായാണു സൂചന. യുവതി സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോൺ കണ്ടെത്താനാണു പൊലീസിന്റെ ശ്രമം.പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വഴി സർവീസ് നടത്തുന്ന അൽ അമീൻ എന്ന സ്വകാര്യ ബസിലാണു യുവതി വിഡിയോ ചിത്രീകരിച്ചത്. കേസ് റജിസ്റ്റർ ചെയ്തയുടൻ പൊലീസ് ബസ് ഉടമയെ ബന്ധപ്പെടുകയും ദൃശ്യങ്ങൾ സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇന്നലെ ഉച്ചയോടെ പയ്യന്നൂരിലെത്തിയാണു മെഡിക്കൽ കോളജ് പൊലീസ് സിസിടിവി ഹാർഡ് ഡിസ്ക് പരിശോധിച്ചതും കസ്റ്റഡിയിലെടുത്തും. ഇരുവരും ബസിൽ കയറിയതു മുതലുള്ള ദൃശ്യങ്ങളാണു പരിശോധിച്ചത്.ഇത്തരമൊരു സംഭവം ബസിൽ നടന്നതായി ശ്രദ്ധയിൽ പെട്ടില്ലെന്ന് കണ്ടക്ടർ രാമകൃഷ്ണനും ഡ്രൈവർ പ്രകാശനും പൊലീസിനു മൊഴി നൽകി. ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിലും യുവതി പരാതിപ്പെട്ടിരുന്നില്ല.റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ്പിൽ നിന്നു ദീപക് മുൻവശത്തെ വാതിലിലൂടെയും ഷിംജിത പിൻവശത്തെ വാതിലിലൂടെയും കയറുന്ന ദൃശ്യങ്ങളാണു ലഭിച്ചത്. അതേസമയം, വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതിനാൽ യുവതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നു ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!