
ഹിന്ദു ഏകതാസമ്മേളനം; സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നു
പാണഞ്ചേരി പഞ്ചായത്തിൽ നടക്കുന്ന ഹിന്ദു ഏകതാസമ്മേളനത്തിനു മുന്നോടിയായുള്ള സ്വാഗത സംഘ രൂപീകരണ യോഗം ചെമ്പൂത്ര എൻഎസ്എസ് കരയോഗം ഹാളിൽ നടന്നു. യോഗത്തിൽ വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികളും ക്ഷേത്രം ഭാരവാഹികളുമടക്കം നിരവധി പേർ പങ്കെടുത്തു. മാർച്ചിൽ നടക്കുന്ന ഹിന്ദു ഏകതാസമ്മേളനം വമ്പിച്ച വിജയമാക്കുവാൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ആർഎസ്എസ് ചാലക്കുടി സംഘ ജില്ലാ പ്രചാർ പ്രമുഖ് പി.കെ വേണു അദ്ധ്യക്ഷത വഹിച്ചു. പുത്തൂർ ഖണ്ഡ് സേവാ പ്രമുഖ് പയ്യനം രാജേഷ് സ്വാഗതവും സഹസംയോജക് വിനിഷ് മുനികടവ് നന്ദിയും പറഞ്ഞു. തൃശൂർ വിഭാഗ് പ്രചാർ പ്രമുഖ് പി.ജി കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.
രതീഷ് PV SNDP പീച്ചി യൂണിയൻ കൗൺസിലർ , കുമാരൻ ചെമ്പൂത്ര NSS കരയോഗം പ്രസിഡൻ്റ്. രാജേഷ് PR ജോയിൻ്റ് സെക്രട്ടറി ചെമ്പൂത്ര കൊടുങ്ങല്ലൂർ കാവ് ഭഗവതി ക്ഷേത്രം, NK ശശി വിശ്വകർമ്മ മഹാ സഭ ജില്ലാ സെക്രട്ടറി, ജോതികുമാർ സെക്രട്ടറി SNGDS വിലങ്ങന്നൂർ, കൃഷ്ണേന്ദു പ്രശാന്ത് തെക്കുംപാടം എന്നി വിവിധ ഹൈന്ദവ സംഘടനാ ഭാരവാഹികൾ ആശംസ അറിയിച്ച് സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


