Share this News

ഒല്ലൂക്കരയിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന്റെ ആക്സിലും ടയറും ഉൾപ്പെടെ ഊരി തെറിച്ചു; ഒഴിവായത് വൻ അപകടം
തൃശ്ശൂർ- മണ്ണുത്തി റോഡിൽ ഒല്ലൂക്കര സെന്റി റിൽ കോർപ്പറേഷൻ സോണൽ ഓഫീസിന് മുമ്പിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിൻ്റെ ആക്സിലും ടയറും ഉൾപ്പെടെ ഊരിത്തെറിച്ചു. പിറകിൽ വന്നിരുന്ന കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും ബസ്സിന് പുറകിൽ വന്നിടിച്ചു. തലനാരിഴയ്ക്ക് വൻദുരന്തം ഒഴിവായി.തിങ്കളാഴ്ച്‌ച രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം. അപകടത്തിൽ കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും ബസ്സിൻ്റെ പിൻഭാഗവും ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് അരമണിക്കൂറോളം മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News