Share this News

അഖിലേന്ത്യ കിസാൻ സഭ പാണഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക രോഷാഗ്നി സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാൻ സഭ പാണഞ്ചേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക രോഷാഗ്നി സംഘടിപ്പിച്ചു. സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി പി ആർ സനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ വിത്ത് നിയമം പിൻവലിക്കുക, രാസ വള വില വർദ്ധനവ് പിൻവലിക്കുക, പുതിയ തൊഴിലുറപ്പ് നിയമം പിൻവലിക്കുക, വന്യ ജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അഖിലേന്ത്യ കിസാൻ സഭ ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ഡോ. എം.കെ പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സി.പി സൈമൺ, ജയപ്രകാശ്, മത്തായി കിടാച്ചിറ, ശ്രീനിവാസൻ, രമ്യ രാജേഷ് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2



Share this News