
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേര്‍ന്നു
2026- 2027 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീനു ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ സ്വാഗതം പറഞ്ഞു ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ Ps വിനയൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.സി അഭിലാഷ്, അസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.പി എൽദോസ് തുടങ്ങിയവർ പ്രസംഗിച്ചു
സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ
ജോളി ജോർജ് , വിനോദ് തേനം പറംബിൽ, സീനവർഗ്ഗീസ് തുടങ്ങിയവർ വർക്കിങ്ങ് ഗ്രൂപ്പ് യോഗങ്ങൾക്ക് നേതൃത്വം നൽകി
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതമായി ലഭിക്കുന്ന തുകയും ഓരോ വികസന മേഖലയ്ക്കും നീക്കി വെക്കുന്ന വിഹിതം സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ അവതരിപ്പിച്ചു
പദ്ധതി ആസൂത്രണത്തില്‍ ഊന്നല്‍ നല്‍കേണ്ട കാര്യങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ജലജ ജെ വിവരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ചെയര്‍മാരായ പതിനഞ് വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ പ്രത്യേകം ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചു.
സാമൂഹ്യനീതിയും തുല്യതയും ഉറപ്പുവരുത്തുന്ന കരട്പദ്ധതി നിര്‍ദ്ദേശങ്ങള്‍ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ തയ്യാറാക്കി.
ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗീകരിക്കുന്ന പദ്ധതികള്‍ 24 വാർഡുകളിലെ ഗ്രാമസഭയില്‍ അവതരിപ്പിച്ച് ഗ്രാമസഭ നിർദേശങ്ങളും , ഊരുകൂട്ടങ്ങുടെ നിർദേശങ്ങളും കൂടി പരിഗണിച്ച് പദ്ധതികൾ വികസന സെമിനാറില്‍ അവതരിപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു നൈനാൻ , സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാൻ കെഎ അബൂബക്കർ , ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി ടീച്ചർ പഞ്ചായത്ത് അംഗം സാവിത്രി സദാനന്ദൻ തുടങ്ങിയവർ വർക്കിങ്ങ് ഗ്രൂപ്പ് സമാപന യോഗത്തിൽ സംസാരിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

