വെട്ടുകാട് സെന്റ് ജോൺസ് അക്കാദമിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Share this News

വെട്ടുകാട് സെന്റ് ജോൺസ് അക്കാദമിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

വെട്ടുകാടുള്ള സെന്റ് ജോൺസ് അക്കാദമിയിൽ ജനുവരി 26-ാം തീയതി റിപ്പബ്ലിക് ദിനം ആഘോഷിച്ചു. റവ. സിസ്റ്റർ ഉദയ എസ്.ജെ.ബി ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് സ്കൂളിന്റെ പ്രിൻസിപ്പൽ സിസ്റ്റർ റോഷ്‌നി റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് സന്ദേശം നൽകി.
പരിപാടിക്ക് റിനി ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ, നൃത്തങ്ങൾ, നാടകങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾ എല്ലാവർക്കും ആവേശവും ദേശസ്നേഹവും പകരുന്നതായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!