
ജനുവരി അഞ്ചിനായിരുന്നു സംഭവം. അരിമ്പൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെ നടന്ന കാവടിയാട്ടത്തിനിടെ ഡാൻസ് കളിക്കുന്നതിനിടയിൽ 16 വയസുള്ള കുട്ടിയുടെ ദേഹത്തേക്ക് വീണപ്പോൾ തള്ളി മാറ്റിയതിലുള്ള വൈരാഗ്യത്താലാണ് 16കാരനെ പ്രതികൾ സംഘം ചേർന്ന് മർദിച്ചത്.അരിമ്പൂർ ഓളംന്തലിപാറ കുളത്തിൻെറ സൈഡിൽ കൈ കൊണ്ടും വടികൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുകയായിരുന്നു. പ്രതികൾ കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് അന്തിക്കാട് പൊലീസ് കേസെടുത്ത്. സംഭവത്തിൽ അരിമ്പൂർ നാലാംകല്ല് സ്വദേശി ചേന്ദംകുളം വീട്ടിൽ ശ്രീഷ്ണവ് (20), വെളുത്തൂർ സ്വദേശി നങ്ങേലി വീട്ടിൽ സ്മിജിൻ (19), അരിമ്പൂർ സ്വദേശി മാങ്ങാട്ട് വീട്ടിൽ ശ്രീഹരി (19), അരിമ്പൂർ നാലാംകല്ല് സ്വദേശി കണ്ണോളി വീട്ടിൽ രാജേഷ് (19) എന്നിവരെയാണ് അന്തിക്കാട് പോലിസ് സറ്റേഷനിൽ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.