
മാള മെറ്റ്സ് കോളേജിൽ റോബോട്ടിക്‌സ് ക്ലബ് ഉദ്ഘാടനം ചെയ്തു*
മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാർത്ഥികളിൽ നവീന സാങ്കേതികവിദ്യകളോടുള്ള താൽപ്പര്യവും ഗവേഷണ മനോഭാവവും വളർത്തുന്നതിന്റെ ഭാഗമായി രൂപീകരിച്ച മെറ്റ്സ് റോബോട്ടിക്‌സ് ക്ലബ് ഉദ്ഘാടനം ചെയ്തു. തൃശൂർ ഇൻകർ റോബോട്ടിക്‌സിലെ റോബോട്ടിക്‌സ് റിസർച്ച് എഞ്ചിനീയർ മനു ജോസഫ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. ഈ ഐടി യുഗത്തിൽ ക്രിയാത്മക ഇൻറർനെറ്റ് ഉപയോഗവും അത് ഉപയോഗിച്ചുകൊണ്ടുള്ള സാങ്കേതിക മുന്നേറ്റവും ഉൾക്കൊള്ളാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നത് റോബോട്ടിക്സ് ക്ലബ്ബ് പോലെയുള്ള സംരംഭങ്ങളാണ്. എല്ലാ വിദ്യാർത്ഥികളും ഈ ക്ലബ്ബിൻറെ പ്രവർത്തനത്തിൽ ഭാഗമായി അവരവരുടെ കഴിവുകൾ വളർത്തിയെടുക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തിൽ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി ആയിനിക്കൽ അധ്യക്ഷത വഹിച്ചു. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് കൈവശം വരേണ്ട പ്രായോഗിക അറിവുകളുടെ പ്രാധാന്യം അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അമ്പികാദേവി അമ്മ ടി സ്വാഗതം ആശംസിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സി.ഇ.ഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. സാങ്കേതിക വിദ്യാഭ്യാസത്തിൽ റോബോട്ടിക്സ് ക്ലബുകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
വിവിധ ഡിപ്പാർട്ട്മെന്റ് മേധാവികളായ ഡോ. എസ്. ശങ്കർ, ഡോ. പി സി മധു, പ്രൊഫ. രേഖ പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു. റോബോട്ടിക്സ് ക്ലബ്ബ് കോർഡിനേറ്റർ ഡോ. മിഥുൻ രാജ് പി.കെ. ക്ലബ്ബ് സ്റ്റുഡൻറ് സെക്രട്ടറി ഹബീബ് റഹ്മാൻ, ജോയിൻ സെക്രട്ടറി റഫോൾസ് മരിയ, ട്രഷറർ ആൻ ട്രീസ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനം ഭംഗിയായി പൂർത്തീകരിക്കുന്നതിന് മുന്നോട്ടിറങ്ങി. തുടർന്ന് റോബോട്ടിക്സ് മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധ പ്രഭാഷണം മനു ജോസഫ് നടത്തി. വിദ്യാർത്ഥികളുടെ സാങ്കേതിക സംശയ ദൂരീകരണവും ഇതിനോടൊപ്പം നടന്നു.
മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.
ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


