
കല്ലിടുക്ക്–പീച്ചി ഡാം റോഡ് പുനരുദ്ധാരണം വേഗത്തിൽ; 10ാംവാർഡ് മെമ്പർ കൃഷ്ണേന്ദുവിൻ്റെ ഇടപെടൽ ഫലം കണ്ടു, ഡെപ്യൂട്ടി കളക്ടർ സ്ഥലം സന്ദർശിച്ചു
പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന തെക്കുംപാടം പീച്ചിഡാം റോഡിന്റെ ടാറിങ് മാർച്ച് 30നകം പൂർത്തിയാക്കാൻ ഡെപ്യൂട്ടി കളക്ടർ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചാണ് കരാറുകാർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയത്. റോഡിന്റെ പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തെക്കുംപാടം വാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് നടന്ന ദിശാ മീറ്റിംഗിലും ഡിസി മീറ്റിംഗിലും മന്ത്രി ഇക്കാര്യം ഉന്നയിക്കുകയും പണികൾ വേഗം പൂർത്തിയാക്കുന്നതിനുവേണ്ട നിർദ്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകുകയും ചെയ്തിരുന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു നൈനാൻ, തെക്കുംപാടം വാർഡ് മെമ്പർ കൃഷ്‌ണേന്ദു പ്രശാന്ത്, മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
സത്യപ്രതിജ്‌ഞക്കുമുമ്പേ തന്നെ ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് PMGSY ഓഫിസിലും ജൽ ജീവൻ ഓഫിസിലും കൃഷ്ണേന്ദു നിവേദനം നൽകിയിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


