പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനായി കെ.പി എൽദോസിനെ തെരഞ്ഞെടുത്തു

Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനായി കെ.പി എൽദോസിനെ തെരഞ്ഞെടുത്തു

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ആസൂത്രണ സമിതിയുടെ ഉപാദ്ധ്യക്ഷൻ ആയി മുൻ പഞ്ചായത്ത് അംഗം കെ.പി എൽദോസിനെ പഞ്ചായത്ത് കമ്മറ്റി തിരഞ്ഞെടുത്തു
കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികൾ ജന പങ്കാളിത്വത്തോടെ തയാറാക്കുന്നതിന് ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകുകയാണ് ആസൂത്രണ സമിതിയുടെ ഉത്തരവാദിത്വം ആസൂത്രണ സമതിയുടെ ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റും സമിതി കൺവീനർ പഞ്ചായത്ത് സെക്രട്ടറിയും ഉൾപെടെ 15 അംഗങ്ങൾ ഉൾപെടുന്നതാണ് ആസൂത്രണ സമിതി കേന്ദ്ര വരൾച്ചാ ഫണ്ട് ഉപയോഗിച്ച് മഞ്ഞക്കുന്ന് ചെക്ക്ഡാം
2019 ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സർവേ പ്രകാരം ജില്ലയിൽ ഏറ്റവും കൂടുതൽ വീടുകൾ ലഭ്യമാക്കി ഇപ്പോഴും നിർമാണം നടന്ന് കൊണ്ടിരിക്കുന്നു , കോടതി ഉത്തരവിലൂടെ പട്ടിലുംകുഴി പാലം, മൈലാടുംപാറ മഞ്ഞക്കുന്ന് പ്രദേശത്ത് രണ്ട് വലിയ കുടിവെള്ള പദ്ധതികൾ
വന്യജീവി പ്രതിരോധ പ്രവർത്തനങ്ങൾക്കായി തൃശൂർ ജില്ലയിലെ ആദ്യത്തെ സോളാർ വേലി,
ലൈഫ് ഭവന പദ്ധതിയിൽ ഉൾപെടുത്തി 40 ൽ അധികം വീടുകൾ, കാർഷിക മേഘലയുടെ പുരോഗതിക് മഞ്ഞക്കുന്ന്, മൈലാട്ടുംപാറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ,
പ്രധാനമന്ത്രി സടക് യോജന പദ്ധതിയിൽ ഉൾപെടുത്തി തെക്കുംപാടം – മൈലാട്ടുംപാറ റോഡ്, മൈലാടുംപാറയിലെ മുഴുവൻ പ്രദേശത്തും തെരുവിളക്ക് സ്ഥാപിക്കുകയും
NABARD സഹായത്തോടെ പട്ടിലുംകുഴി റോഡ് ഉൾപെടെ മൈലാട്ടും പാറയിൽ നിരവധി റോഡുകൾ തുടങ്ങി വലിയ വികസന പ്രവർത്തനങ്ങൾ നടത്തിയ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ആണ് കെ.പി എൽദോസിനെ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ആയി നിയമിച്ചത്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!