മൂന്നു പതിറ്റാണ്ടിനിടെ 21 ശസ്ത്രക്രിയകൾ ; ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ 44കാരന് പുതുജീവൻ

Share this News

മൂന്നു പതിറ്റാണ്ടിനിടെ 21 ശസ്ത്രക്രിയകൾ ; ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ 44കാരന് പുതുജീവൻ

മൂന്ന് പതിറ്റാണ്ടിനിടെ 21 തവണ മൂക്കിൽ നടത്തിയ ശസ്ത്രക്രിയകൾ, ഹൃദയത്തെ ബാധിച്ച രോഗം, ഒടുവിൽ മരണം മുന്നിൽ കണ്ട അവസ്ഥ… ഇങ്ങനെയുള്ള 44കാരന് കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ പുതുജീവൻ.

എറണാകുളം പട്ടിമറ്റം സ്വദേശിയും കൂലിപ്പണിക്കാരനുമായ 44കാരന് 12-ാം വയസിൽ മൂക്കിലുണ്ടായ ദശ വളർച്ചയോടെയാണ് തുടക്കം. പശുക്കളെയും എരുമകളെയും കുളിപ്പിച്ചിരുന്ന അതേ കുളത്തിൽ കുളിച്ചതിലൂടെയാണ് ‘റൈനോസ്‌പോരിഡിയോസിസ്’ എന്ന അപൂർവരോഗം പിടിപെട്ടതെന്ന് അമൃതയിലെ ഇന്റെർവെൻഷനൽ പൾമോണളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫ് പറഞ്ഞു.

തുടർച്ചയായ മൂക്കിലെ ദശവളർച്ച നീക്കം ചെയ്യാൻ 12നും 44വയസിനും ഇടയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും പല ആശുപത്രികളിലായി 21 തവണയാണ് അദ്ദേഹത്തിന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നത്. ഓരോതവണ ദശ നീക്കംചെയ്യുമ്പോഴും അത് വീണ്ടും വളർന്നു. 2022ൽ സ്ഥിതി അതീവ ഗുരുതരമായി.

ഇതിനിടെയാണ് ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ പമ്പിംഗ് കുറഞ്ഞതിനാൽ തിരുവനന്തപുരത്തെ ആശുപത്രിയിൽ ഹൃദയശസ്ത്രക്രിയക്ക് വിധേയനായത്. എന്നാൽ ചുമയും ശ്വാസംമുട്ടലും വർദ്ധിച്ചു. അതോടെയാണ് അമൃതയിലെത്തിയത്. ശ്വാസകോശത്തിലും ശ്വാസനാളങ്ങളിലുമുള്ള മുഴുവൻ വളർച്ചകളും പ്രത്യേക എൻഡോസ്‌കോപ്പി ഉപകരണങ്ങൾ ഉപയോഗിച്ച് നീക്കംചെയ്തു. അമൃതയിലെ റെസ്പിറേറ്ററി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ശ്രീരാജ് നായർ, അനസ്‌തേഷ്യവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഡോൺ ജോസ് എന്നിവരും പങ്കാളികളായി.

ഡോ.ടിങ്കു ജോസഫ് ആണ് ഇന്ത്യയിൽ തന്നെ ആദ്യമായി കൊറോണയെ കുറിച്ച് പുസ്തകമെഴുതുകയു തുടർന്ന് അന്താരാഷ്ട്ര ബഹുമതി ലഭിക്കുകയും ചെയ്തത്. തൃശ്ശൂർ ജില്ലയിലെ പാണഞ്ചേരി പഞ്ചായത്തിൽ ലാലീസ് ഗ്രൂപ്പ് ഉടമ ജോസഫിൻ്റെ മകനാണ് ഡോ.ടിങ്കു ജോസഫ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!