
പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും തൊഴിലുറപ്പ് സംരക്ഷണ സംഗമവും സംഘടിപ്പിച്ചു
പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും തൊഴിലുറപ്പ് സംരക്ഷണ സംഗമവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനു കെ വി അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോയ് കെ ദേവസി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസ്, വൈസ് പ്രസിഡൻ്റ് കെ പി ചാക്കോച്ചൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാബു തോമസ്, ഐഎൻടിയുസി മണ്ഡലം പ്രസിഡൻറ് ബാബു പാണംകുടിയിൽ, കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി സുകു കെ.പി, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ ശിവരാമൻ എന്നിവർ സംസാരിച്ചു.
കോൺഗ്രസ് നേതാക്കളായ ഷിബു പോൾ, വി ബി ചന്ദ്രൻ, രാമകൃഷ്ണൻ നമ്പ്യാട്ടിൽ, ഷാജി കീരിമോളയിൽ, റോയ് ഒളവനാകുഴി, മത്തായി പൂമറ്റത്തിൽ, സജി ആൻഡ്രൂസ്, യാക്കോബ് പയ്യപ്പിള്ളി, സജി താന്നിക്കൽ, ജയപ്രകാശ്, ശരത് കുമാർ, ജിഫിൻ ജോയ്, വിനോദ് തേനം പറമ്പിൽ, സീന വർഗീസ്, ആര്യ ശരത്, ജോസ് ഹ്യൂബർട്ട്, അനൂപ്, വാർഡ്, സുഗതകുമാർ, പാപ്പച്ചൻ പാറടയിൽ, കുമാരൻ കോഴിപറമ്പിൽ, ഷാജി പീറ്റർ, വിൽസൺ പയ്യപ്പിള്ളി, രാജു എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബി എസ് എഡിസൺ സ്വാഗതവും മുൻ പഞ്ചായത്ത് മെമ്പർ സുശീല രാജൻ നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

