
വഴുക്കുംപാറ എസ് എൻ കോളേജിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നോവേഷൻ കൗൺസിൽ, ‘ബോധവത്ക്കരണ ശില്പശാല’ എന്ന പേരിൽ തുറന്നവേദി സംഘടിപ്പിച്ചു
വഴുക്കുംപാറ ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഐ.ഐ.സി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നോവേഷൻ കൗൺസിൽ )AWARENESS WORKSHOP /ബോധവത്ക്കരണ ശില്പശാല എന്ന പേരിൽ തുറന്നവേദി സംഘടിപ്പിച്ചു. നടത്തിയ പരിപാടിയിൽ സംരഭകയും. ലാർജെസ്റ്റ് സെയിൽ ഇൻ പാലക്കാട് ഡിവിഷണൽ പോസ്റ്റ് ഓഫീസ് അവാർഡ് ജേതാവുമായ തസ്നിമ റൈഹാനാണ് അതിഥിയായി എത്തിയത്. പ്രിൻസിപ്പാൾ ഡോക്ടർ കെ.എസ് സതി മാഡം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് A.I.C.T.E കോഡിനേറ്റർ രജനി കെ സ്വാഗതപ്രസംഗം നടത്തി കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തിയ ഈ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട്, തസ്നിമ റൈഹാൻ കുട്ടികളുമായി സംരംഭകത്വത്തിൽ തൻ്റെ അനുഭവമേഖലകളെകുറിച്ച് സംസാരിച്ചു വിദ്യാർത്ഥികളുടെ സംശയങ്ങൾ പങ്കുവച്ച തുറന്ന ചർച്ചാവേദി പരിപാടിയെ കൂടുതൽ ജനകീയമാക്കി.ഐ.ഐ.സി കൺവീനർ പ്രിൻസി എസ്. ആശംസകൾ അറിയിച്ചു. E.D ക്ലബ് കോഡിനേറ്റർ ഐശ്വര്യ പി നന്ദി പ്രസംഗം നടത്തി. സംരംഭകത്വം അതിൻ്റെ ആരംഭം,തുടക്കത്തിലെ പ്രതിസന്ധികൾ എന്നിവയെപ്പറ്റി നടന്ന വിശദമായചർച്ച നടത്തി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
