Share this News

വടക്കഞ്ചേരിയിൽ അനധികൃത മണ്ണെടുപ്പ്; നാല് ടിപ്പറും രണ്ട് ജെസിബിയും പിടിച്ചെടുത്തു
വടക്കഞ്ചേരി കാളാംകുളം–കണക്കംതുരുത്തി പ്രദേശത്ത് അനധികൃതമായി മണ്ണെടുക്കലും ഭൂമി നികത്തലും നടത്തിയതിനെ തുടർന്ന് നാല് ടിപ്പർ ലോറികളും രണ്ട് ജെസിബികളും പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്തു. വടക്കഞ്ചേരി എസ്.ഐ. സനീഷിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് തുടർനടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും അനധികൃത മണ്ണെടുപ്പും ഭൂമിനികത്തലും കണ്ടെത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

Share this News