
തൃശൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി കെ.സി. അഭിലാഷിനെ തിരഞ്ഞെടുത്തു
തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി മുൻ ബ്ലോക്ക് പ്രസിഡൻ്റ് കെ സി അഭിലാഷിനെ കെപിസിസി നിയമിച്ചതായി കെപിസിസി സംഘടന ചുമതല നിർവഹിക്കുന്ന ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ അറിയിച്ചു. കോൺഗ്രസ് പാണഞ്ചേരി ബ്ലോക്ക് പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹ സമിതി അംഗം, ലോക്സഭ ജനറൽ സെക്രട്ടറി, ഒല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ്, കെഎസ്‌യു താലൂക്ക് സെക്രട്ടറി,പാണഞ്ചേരി ഗ്രാമപഞ്ചായത്ത് യുവജന ക്ഷേമ ബോർഡ് കോ-ഓർഡിനേറ്റർ, തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ബ്ലോക്ക് പ്രസിഡന്റ് ആയിരിക്കുമ്പോൾ കുതിരാനിലും ദേശീയപാത 544 ലെ അശാസ്ത്രീയ നിർമ്മാണങ്ങൾക്കെതിരെയും അപകട പരമ്പരകൾക്കെതിരെയും സമരപരമ്പരകൾ സംഘടിപ്പിച്ചതിലൂടെ ശ്രദ്ധേയനായിരുന്നു.
നിലവിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പറും,യുഡിഎഫ് പാർലമെൻററി പാർട്ടി നേതാവും ആണ്.തൃശൂർ താലൂക്ക് വികസന സമിതി അംഗം, തൃശ്ശൂർ ലാൻഡ് ബോർഡ് മെമ്പർ എന്നി പദവികളും വഹിക്കുന്നുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

