
പി പി സുമോദ് എം.എൽ.എ മുഖ്യമന്ത്രിയുടെ സി.എം.ഒ പോർട്ടൽ വഴി തരൂർ നിയോജക മണ്ഡലത്തിലെ വടക്കഞ്ചേരി, കോട്ടായി പോലീസ് സ്റ്റേഷനുകൾ സ്മാർട്ട് പോലീസ് സ്റ്റേഷനാക്കി ഉയർത്തുന്നതിന് മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ
2025- 26 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ സ്മാർട്ട് പോലീസ് സ്റ്റേഷനായി നവീകരിക്കുന്നതിന് 35 ലക്ഷം രൂപ അനുവദിച്ചു. നിലവിൽ 50 ശതമാനം പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുണ്ട് തുടർ പ്രവർത്തികൾ ഒരു മാസത്തിനകം പൂർത്തീകരിക്കും എം.എൽ.എ പ്രാദേശിക വികസന നിധിയിൽ നിന്നും വടക്കഞ്ചേരി പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ മികവാക്കുന്നത്തിനു ആവശ്യമായ കമ്പ്യൂട്ടറുകൾ , പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ എന്നിവ ഒക്ടോബർ മാസത്തിൽ അനുവദിച്ചു. തരൂർ നിയോജകമണ്ഡലത്തിലെ മറ്റൊരു പോലീസ് സ്റ്റേഷനായ കോട്ടായി പോലീസ് സ്റ്റേഷൻ കൂടി സ്മാർട്ട് പോലീസ് സ്റ്റേഷനായി നവീകരിക്കുമെന്ന് പി പി സുമോദ് എം.എൽ.എ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
