ഭാര്യ മരണപ്പെട്ട് പത്താംനാൾ ഭർത്താവും മരിച്ചു

Share this News

ഭാര്യ മരണപ്പെട്ട് പത്താം ദിവസം ഭർത്താവും മരിച്ചു. പൂതംകോട് ആനക്കുഴിനിരപ്പേൽ കൃഷ്ണകുമാർ (പൊന്നു – 80) ആണ് മരിച്ചത്. ജനുവരി 31നായിരുന്നു ഇദ്ദേഹത്തിൻ്റെ ഭാര്യ വത്സമ്മ (68) മരണപ്പെട്ടത്. ഫെബ്രുവരി ഒന്നിന് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. ശ്വാസംമുട്ടിന് മരുന്ന് കഴിച്ചു കൊണ്ടിരുന്ന കൃഷ്ണകുമാർ ഭാര്യയുടെ മരണാനന്തരം കൂടുതൽ ക്ഷീണിതനായി. ഓക്സിജൻ്റെ അളവ് കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ടു. വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് അഞ്ച് മണിയോടെ വീട്ടുവളപ്പിൽ തന്നെ സംസ്ക്കാരിച്ചു. മക്കൾ: ഷൽബി, ഷിജി, നിഷ ,ഷിബു. മരുമക്കൾ: ലില്ലി, സിമി, സന്തോഷ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!