Share this News

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത മുഹമ്മദ് ഫർഹാനെ ബി.ജെ.പിയുടെ നേതൃത്വത്തിൽ ആദരിച്ചു
ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത വടക്കഞ്ചേരിയുടെ അഭിമാനം ഉയർത്തിയ മുഹമ്മദ് ഫർഹാനെ ബി.ജെ.പി നേതൃത്വത്തിൽ ആദരിച്ചു. പാലക്കാട് ജില്ലാ വൈസ് പ്രസിഡൻ്റ് സി.എസ്.ദാസ് പൊന്നാട അണിയിച്ച് ഫർഹാനെ അനുമോദിച്ചു. മണ്ഡലം പ്രസിഡൻ്റ് അഡ്വ.ശ്രീരാജ് വള്ളിയോട് ഉപഹാരം നൽകി.
മണ്ഡലം ജനറൽ സെക്രട്ടറി എൻ.കൃഷ്ണകുമാർ, ഉപാധ്യക്ഷൻ പി.കെ. ഗുരു, പഞ്ചായത്ത് പ്രസിഡൻ്റ് ആകാശ് കെ.എ, ശബരി, മനു, മഞ്ജുഷ, പ്രീതാ വാര്യർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News