കിഴക്കഞ്ചേരിയിൽ റബ്ബർ പുകപ്പുര കത്തി നശിച്ചു;മുന്നൂറോളം ഷീറ്റുകൾ കത്തി നശിച്ചു.

Share this News

കിഴക്കഞ്ചേരി മൂലങ്കോട്
റബ്ബർ പുകപ്പുര കത്തി നശിച്ചു. ഇളങ്കാവ് കണ്ണന്റെ വീടിനോട് ചേർന്നുള്ള റബ്ബർ പുകപ്പുര തീപിടിച്ച് കത്തി നശിച്ചു. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്. പുകപ്പുരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം മുന്നൂറോളം റബ്ബർ ഷീറ്റുകൾ പൂർണമായും കത്തി നശിച്ചു.
വീടിനോട് ചേർന്നാണ് പുകപ്പുര സ്ഥിതിചെയ്തിരുന്നതെങ്കിലും നാട്ടുകാർ ഉടൻ സ്ഥലത്തെത്തി തീ വീടിലേക്ക് പടരാതിരിക്കാൻ ശ്രമിച്ചതോടെ വൻ അപകടം ഒഴിവായി. തുടർന്ന് വടക്കഞ്ചേരി അഗ്നിശമന സേന സ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വലിയ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിവരം.

കിഴക്കഞ്ചേരി മൂലങ്കോട്
റബ്ബർ പുകപ്പുര കത്തി നശിച്ച നിലയിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!