മാള മെറ്റ്സ് കോളേജിൽ ഹരിതകേരള മിഷൻ്റെ ആഭിമുഖ്യത്തിൽ മെൻസ്ട്രുവൽ കപ്പ് അവബോധവും വിതരണവും നടന്നു

Share this News

മാള മെറ്റ്സ് കോളേജിൽ ഹരിതകേരള മിഷൻ്റെ ആഭിമുഖ്യത്തിൽ മെൻസ്ട്രുവൽ കപ്പ് അവബോധവും വിതരണവും നടന്നു


ഹരിത കേരള മിഷനും മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വനിതാ സെല്ലും ചേർന്ന് ‘മെൻസ്ട്രുവൽ കപ്പ് അവബോധവും വിതരണവും’ പരിപാടി സംഘടിപ്പിച്ചു . കോളേജ് മിഡിയാ ഹാളിൽ നടന്ന ഈ പരിപാടി സ്ത്രീകളുടെ മാസമുറ ജാഗ്രതയും പരിസ്ഥിതി സൗഹൃദമായ മെൻസ്ട്രുവൽ കപ്പ് ഉപയോഗത്തിനുള്ള അവബോധവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായിരുന്നു. ഭാഷാ വിഭാഗം അസി. പ്രൊഫ. അരതി എസ്. ൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ സ്വാഗത പ്രസംഗം നടത്തിയത് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് ആയിരുന്നു. പ്രോഗ്രാം ഉദ്ഘാടനം ലേഡി ഹെൽത്ത് ഇൻസ്പെക്ടർ അജിത കെ ജി നിർവഹിച്ചു. ഹരിതകേരള മിഷൻ കോ-ഓർഡിനേറ്ററായ എം.എ. അനില കീനോട്ട് അഡ്രസ് നൽകി. സ്ത്രീകളുടെ ആരോഗ്യവും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു. ലേഡി ഹെൽത്ത് സൂപ്പർവൈസർ ഗായത്രി ദേവി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കോളേജിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു. വോട്ട് ഓഫ് താങ്ക്സ് പറഞ്ഞത് വനിതാ സെൽ കൺവീനറും അസി. പ്രൊഫസറുമായ ജമാൽ ആയിരുന്നു.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!