കോൺഗ്രസ്‌ നേതൃ യോഗം സംഘടിപ്പിച്ചു

Share this News

കോൺഗ്രസ്‌ നേതൃ യോഗം സംഘടിപ്പിച്ചു

തൃശൂർ ഡി സി സി ഓഫീസിൽ വെച്ച് നടന്ന ഒല്ലൂർ നിയോജക മണ്ഡലം നേതൃയോഗത്തിൽ ഡി സി സി ജനറൽ സെക്രട്ടറി ആയി നിയമിതനായ കെ സി അഭിലാഷിനെ ഡി സി സി പ്രസിഡന്റ്‌ അഡ്വ: ജോസഫ് ടാജറ്റ്‌ ചുമതല നൽകി ഹാരാർപ്പണം ചെയ്തു.
9 വർഷക്കാലം ബ്ലോക്ക് പ്രസിഡൻ്റ്  ആയി പ്രവർത്തിച്ച കെ സി അഭിലാഷിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് പുതിയ സ്ഥാനലബ്ധി എന്ന് അഡ്വ : ജോസഫ് ടാജറ്റ്‌ പറഞ്ഞു. പ്രതിപക്ഷനേതാവ് VD സതീശൻ നയിക്കുന്ന പുതു യുഗ യാത്ര – വോട്ടർപട്ടികയിൽ പേര് ചേർക്കൽ എന്നിവയുടെ സംഘാടനത്തിനായുള്ള ചുമതലകൾ നൽകുന്നതിനായാണ് നേതൃത്വയോഗം സംഘടിപ്പിച്ചത്.
കെ പി സി സി ജനറൽ സെക്രട്ടറി ജോസ് വളളൂർ, ഡി സി സി ജനറൽ സെക്രട്ടറിമാരായ സുന്ദരൻ കുന്നത്തുള്ളി,സിജോ കടവിൽ, ജൈയ്ജു സെബാസ്റ്റ്യൻ, എം എൽ ബേബി, ടി എം രാജീവ്‌, കെ പി സി സി മെമ്പർ ലീലാമ്മ തോമസ്, പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്‌ കെ എൻ വിജയകുമാർ,ഒല്ലൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ റിസ്സൺ വര്ഗീസ്, യു ഡി എഫ് ചെയർ മാൻ ജോണി ചിറയത്ത്, മണ്ഡലം പ്രസിഡന്റുമാർ , തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ , സഹകരണ സംഘം പ്രസിഡന്റുമാർ, ബ്ലോക്ക് ഭാരവാഹികൾ, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികൾ എന്നിവർ നേതൃയോഗത്തിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!