അണക്കപ്പാറ എം ഈ എസ് സെൻട്രൽ സ്കൂളിന്റെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു

Share this News

അണക്കപ്പാറ എം ഈ എസ് സെൻട്രൽ സ്കൂളിന്റെ പന്ത്രണ്ടാം വാർഷികം ആഘോഷിച്ചു

വടക്കഞ്ചേരി അണക്കപ്പാറ എം ഈ എസ് സെൻട്രൽ സ്കൂളിന്റെ പന്ത്രണ്ടാം വാർഷികം, എം ഈ എസ് സ്റ്റേറ്റ് സെക്രട്ടറി ഡോ: അബ്ദുൽ റഹീം ഫസൽ ഉദ്ഘാടനം ചെയ്തു. എം ഈ എസ് ജില്ലാ പ്രസിഡന്റ്‌ സി യു മുജീബ് മുഖ്യാഥിതി ആയിരുന്നു. സ്കൂൾ ചെയർമാൻ പി എം സക്കിർ ഹുസൈൻ അധ്യക്ഷനായ ചടങ്ങിൽ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ സെക്രട്ടറി സുലൈമാൻ ചിഞ്ചൂസ് സ്വാഗതം ആശംസിച്ചു. ജില്ല ട്രെഷറർ കെ പി അക്‌ബർ, വാർഡ് മെമ്പർ മഞ്ജുള, സ്കൂൾ ട്രെഷറർ മുഹമ്മദ്‌ ഗനി, വൈ: ചെയർമാൻ ബി എം എ റഹ്മാൻ, പി ടി എ പ്രസിഡന്റ്‌ വി എസ് ഷാജഹാൻ താലൂക്ക് പ്രസിഡന്റ്‌ കെ എം ജലീൽ ആശംസകൾ നേർന്നു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീജ രാജശേഖരൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്കൂൾ ജോ: സെക്രട്ടറി ജിയാസുദ്ധീൻ പടിഞ്ഞാറേക്കര, ഡോ. ഇസ്ഹാഖ്, താലൂക് സെക്രട്ടറി എ സലിം, സിയാജ് സമ്മാനധാനം നടത്തി. ഫാത്തിമ നസ്രിൻ നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടി കൾ അരങ്ങേറി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!