Share this News

കൊമ്പഴയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു
വാണിയംപാറ കൊമ്പഴയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു. പുലർച്ചെ മൂന്ന് മണിയോടെ ആണ് കാട്ടാന ഇറങ്ങിയത് കുറ്റമണ്ണിൽ ഡിജിൽ കുമാറിൻ്റെ പറമ്പിലുള്ള 20 ഓളം വാഴയാണ് കാട്ടാന നശിപ്പിച്ചത്. ജനവാസ മേഖലയായ പീച്ചി ഡാമിൻറെ വൃഷ്ടിപ്രദേശത്തിനോട് ചേർന്ന കൊമ്പഴയിൽ നിന്നും പെരുന്തുമ്പയിലേക്കു പോക്കുന്ന വഴിയിലെ ഇടത് വശത്ത് വീടുകളോട് ചേർന്നുള്ള ഭാഗത്താണ് കാട്ടാന ഇറങ്ങിയത് ഇവിടുത്തെ ജനങ്ങളിൽ പരിഭ്രാന്തി ഉയർത്തിയിരിക്കുകയാണ്. വനാതിർത്തിയിലെ ഫെൻസിംഗ് കാര്യക്ഷമായി പ്രവർത്തിക്കാത്തതാണ് കാട്ടാന ഇറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News