Share this News

ഹൈടെക് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഹൈടെക് ഏജൻസി, വയലാൽ ഓട്ടോസ് LLP സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്ത ആനുവൽ സ്റ്റാഫ് മീറ്റ് സംഘടിപ്പിച്ചു.
പരിപാടിയിൽ ഹൈടെക് ഗ്രൂപ്പ് മാനേജിങ് പാർട്ണർ ശശി വയലാൽ സ്വാഗതം ആശംസിച്ചു. ജനറൽ മാനേജർ ശ്രീഹരി ചടങ്ങ് കോർഡിനേറ്റ് ചെയ്തു.
പഞ്ചാബ് നാഷണൽ ബാങ്ക് senior മാനേജർ സെൽവകുമാർ വിശിഷ്ടാതിഥിയായി പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. തുടർന്ന് ഹൈടെക് ഗ്രൂപ്പിലെ വിവിധ ഡിപ്പാർട്മെന്റ് മാനേജർമാർ സംസാരിച്ചു.
ചടങ്ങിന്റെ ഭാഗമായി 10 വർഷം സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ആദരിക്കുകയും, വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാഫുകൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. സ്റ്റാഫുകളുടെ വ്യത്യസ്ത അനുഭവങ്ങൾ പങ്കുവെച്ചത് വേറിട്ട അനുഭവമായി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWYxtFqGILYIfYxwQHrwdv?mode=gi_t

Share this News