
വാണിയംപാറ ശ്രീനാരായണ ഗുരു ഭക്ത സമാജത്തിന്റെ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി
വാണിയംപാറ ശ്രീനാരായണ ഗുരുഭക്ത സമാജത്തിന്റെ വാർഷികാഘോഷവും കുടുംബസംഗമവും ജി.ഡി.പി.എസ് ജില്ലാ രക്ഷാധികാരി കെ.യു.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഗുരു ധർമ്മം പ്രചരിപ്പിക്കുകയും ഗുരുദേവൻ്റെ ആശയങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുകയും ചെയ്യുന്ന സമാജം 13 വർഷമായി എല്ലാ മാസത്തിലെയും അവസാന ഞായറാഴ്ച്ച ഗുരുപൂജ നടത്തുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. സമാജം പ്രസിഡന്റ് എം.എം.സത്യൻ അദ്ധ്യക്ഷനായി. സമാജം സെക്രട്ടറി എൻ.സി. രാഹുൽ, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് കെ.പി. ചാക്കോച്ചൻ, 7-ാം വാർഡ് മെമ്പർ പി. ആർ. സനിൽ, ജി.ഡി.പി.എസ് ജില്ലാ ജോ. സെക്രട്ടറി ബാബു പാനമായ്ക്കൽ, മുൻ 8-ാം വാർഡ് മെമ്പർ എൻ.കെ. വിജയൻകുട്ടി, സമാജം ജോ. സെക്രട്ടറി സി.എം. രാജൻ എന്നിവർ പ്രസംഗിച്ചു. പൊതുയോഗത്തിന് ശേഷം കലാപരിപാടികളും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരുന്നു. പരിപാടിയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ് : M M സത്യൻ, സെക്രട്ടറി : N C രാഹുൽ, വൈസ് പ്രസിഡൻ്റ് : ദിനേശ് P K, ജോ. സെക്രട്ടറി : C M രാജൻ , എക്സ്ക്യൂട്ടീവ് അംഗങ്ങൾ : അരവിന്ദാക്ഷൻ T V , സതീഷ് V S , ജിനു K S , ഗംഗാധരൻ , K A രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, രമണി ശങ്കരദാസൻ എന്നിവരെ ഭാരവാഹികളായി തരഞ്ഞെടുത്തു.