ശ്രീകുറുംബ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന സമൂഹ വിവാഹ ചടങ്ങിന് മുൻമന്ത്രി കെ.ഇ.ഇസ്മയിൽ ദീപം തെളിയിച്ചു. പി.എൻ.സി മേനോൻ നേതൃത്വം നൽകുന്ന ശ്രീ കുറുംബ എജുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ 25-ാംമത്തെ സ്ത്രീധന രഹിത സമൂഹ വിവാഹം കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും. മൂലംകോട് ശ്രീ കുറുംബ കല്യാണമണ്ഡപത്തിൽ വെച്ച് നടന്ന സമൂഹ വിവാഹത്തിൽ 20 യുവതികൾ മംഗല്യവതികളായി. ഇതോടെ ട്രസ്റ്റിന്‍റെ തണലിൽ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതികളുടെ എണ്ണം 667 ആയി ഉയർന്നു. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര എന്നീ മൂന്ന് പഞ്ചായത്തുകളിലെ നിർധന കുടുംബങ്ങളിൽനിന്നുള്ള യുവതികളെയാണ് സമൂഹ വിവാഹത്തിനായി തെരഞ്ഞെടുത്തത്. ആലത്തൂർ എം.എൽ.എ കെ.ഡി പ്രസേനൻ ,എം.എൽ.എ.സി.ടി. കൃഷ്ണർ , അനിൽ അക്കരെ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ , ട്രസ്റ്റി പി.കനകസതിനായർ , കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ, വൈസ് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം സുമതി , വൈസ് പ്രസിഡന്റ് കെ.ആർ.മുരളി, എസ്.രാധാകൃഷ്ണൻ, പി.എം. കലാധരൻ തുടങ്ങിയവർ ആശംസകൾ നേർന്നു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇
https://chat.whatsapp.com/L79UsVxHOWcI1IAt7SPxtb