Share this News

കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിതാ മാധവൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം പി.ആർ അശോകൻ അധ്യക്ഷത വഹിച്ചു.കിഴക്കഞ്ചേരി യൂണിറ്റ് സെക്രട്ടറി രാജി ടീച്ചർ സ്വാഗതഗാനം ആലപിച്ചു.തുടർന്ന് പരീക്ഷണ ലോകം,ഭാഷാ ലോകം,നിർമ്മാണം നിരീക്ഷണ ലോകം, സമസ്യാ ലോകം എന്നീ പ്രവർത്തനങ്ങൾക്ക് പ്രദീപ് കുനിശ്ശേരി,രാജി ടീച്ചർ,മഞ്ജു ടീച്ചർ എൽ ബിൽ കിഴക്കഞ്ചേരി ശോഭ മഞ്ഞപ്ര,അഭയ് ദാസ് മഞ്ഞപ്ര,മഞ്ജുഷ പുളിങ്കൂട്ടം,ശിവൻ മാഷ് എന്നിവർ നേതൃത്വം നൽകി.ബാലോത്സവ ക്യാമ്പിന് 53 കുട്ടികൾ പങ്കെടുത്തു.ക്യാമ്പിന് മേഖലാ ട്രഷറർ വി.വിജയൻ നന്ദിയും പറഞ്ഞു.

Share this News