മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു

Share this News

മലയാളി താരം പി.യു ചിത്ര വിവാഹിതയാകുന്നു. ഇന്ത്യയുടെ മധ്യദൂര ഓട്ടക്കാരിയും മലയാളിയുമായ പി.യു ചിത്ര വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. പോലീസ് ഉദ്യോഗസ്ഥനായ നെന്മാറ സ്വദേശി ഷൈജുവാണ് വരൻ.
1500 മീറ്ററിൽ ഇന്ത്യയ്ക്കായി 2016 സൗത്ത് ഏഷ്യൻ ഗെയിംസിലും 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണവും 2018 ഏഷ്യൻ ഗെയിംസിൽ വെങ്കലും 2019 ദോഹ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയ താരമാണ് ചിത്ര.


Share this News
error: Content is protected !!