കിഴക്കഞ്ചേരിയിൽ കിണറ്റിൽ പന്നി കുടുങ്ങിയിട്ട് മൂന്ന് ദിവസം; തിരിഞ്ഞു നോക്കാതെ അധികൃതർ

Share this News

കിഴക്കഞ്ചേരിയിൽ കിണറ്റിൽ പന്നി കുടുങ്ങിയിട്ട് മൂന്ന് ദിവസം; തിരിഞ്ഞു നോക്കാതെ അധികൃതർ

കിണറ്റിൽ പന്നി കുടുങ്ങിയിട്ട് മൂന്ന് ദിവസമായിട്ടും നടപടികളൊന്നും ആരും എടുക്കുന്നില്ല. കിഴക്കഞ്ചേരി പഞ്ചായത്തിൽ വാൽകുളമ്പ് മണ്ണാംകുളമ്പിൽ കാണിയാടാൻ പൗലോസിന്റെ ഉപയോഗ ശൂന്യമായ കിണറ്റിലാണ് പന്നികൾ പെട്ടിരിക്കുന്നത്. ഏകദേശം 20 അടി താഴ്ചയുള്ള കിണറാണ്. മൂന്ന് ദിവസമായി രണ്ട് പന്നികൾ ഈ കിണറ്റിൽ കുടുങ്ങിയിട്ട് ഫോറസ്റ്റ് ഉദ്ദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

പഞ്ചായത്തിനെ അറിയിക്കാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ കിഴക്കഞ്ചേരി പഞ്ചായത്തിനെ വിവരം അറിയിച്ചെങ്കിലും സ്ഥലം സന്ദർശിക്കുകയോ യാതൊരു നടപടി സ്വീകരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല.പന്നികൾ ഈ കിണറ്റിൽ കിടന്ന് ചവുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. ഈ പ്രദേശങ്ങളിൽ പന്നിയിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്.എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പൗലോസ് ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/JxMmTTWxnqh1xGFJACdGjt


Share this News
error: Content is protected !!