
ഗാർഡിയൻ ഏഞ്ചൽ സിനിമയുടെ പൂജ പാലക്കാട് കാരുണ്യ ഓൾഡ് ഏജ് ഹോമിൽ വച്ചു നടന്നു
ഭദ്ര ഗായത്രി പ്രോഡക്ഷൻസിന്റെ ബാനറിൽ സർജിയൻ്റ് സാജു എസ് ദാസ് എഴുതി സുബിൻ ടാൻസാ സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏഞ്ചൽ എന്ന സിനിമയുടെ പൂജ പാലക്കാട് കരിങ്കരപ്പുള്ളി കാരുണ്യ ഓൾഡ് ഏജ് ഹോമിൽ വച്ച് നടന്നു. പാലക്കാട് എം പി വി.കെ ശ്രീകണ്ഠൻ, അഭിനേതാവ് ഷാജു ശ്രീധർ, കർഷക ശ്രീ അവാർഡ് ജേതാവ് ശ്രീമതി ഭൂവനേശ്വരി, പ്രശസ്ത നിർമാതാവ് നൗഷാദ് ആലത്തൂർ, സംഗീത സംവിധായകൻ ശ്രീ രാം സുരേന്ദ്രർ എന്നിവർ ചേർന്ന് നിർവഹിച്ചു.
ചിത്രത്തിന്റെ ആദ്യത്തെ പോസ്റ്ററിന്റെ അനാച്ചാദനം ഷാജു ശ്രീധർ നിർവഹിച്ചു.

കൂടാതെ കാരുണ്യ ഓൾഡ് ഏജ് ഹോമിലേക്കും തണൽ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുമായുള്ള സിനിമയുടെ അണിയറ പ്രവർത്തകരുടെ വകയായുള്ള സ്നേഹസമ്മാനം വി.കെ ശ്രീകണ്ഠൻ എം പി യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
എം പി വി.കെ ശ്രീകണ്ഠൻ, ഷാജു ശ്രീധർ, നൗഷാദ് ആലത്തൂർ, ആർട്ട് ഓഫ് ലിവിങ് ടീച്ചർ ജയപ്രകാശ് എന്നിവർ സംസാരിച്ചു.
അണിയറ പ്രവർത്തകർ ഓൾഡ് ഏജ് ഹോമിലെ അച്ഛന്മാർക്കും അമ്മമാർക്കുമായി സദ്യയും ഒരുക്കിയിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR
