Share this News

ഒരപ്പൻകെട്ട് നവീകരണം; നിർമ്മാണ പുരോഗതി പഞ്ചായത്ത് ഭരണസമിതി വിലയിരുത്തി
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ ഒരപ്പൻകെട്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. പണികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
പഞ്ചായത്ത് സെക്രട്ടറി ഡോ.ബിന്ദു, വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജോളി ജോർജ്ജ്, സീന വർഗ്ഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരും, പ്രദേശവാസികളുമായി പഞ്ചായത്തിൽ യോഗം ചേർന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News