വടക്കഞ്ചേരി പുഴക്കലിടത്ത് കവർച്ചാശ്രമം ; വീട്ടുക്കാർ പരാതി നൽകി

Share this News

വടക്കഞ്ചേരി പുഴക്കലിടത്ത് വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്നു. പുഴക്കലിടം ഉണ്ണികൃഷ്ണൻ്റെ ഭാര്യ ബീന (47) നാണ് മോഷ്ടാവിൻ്റെ ആക്രമണത്തിൽ പരിക്കേറ്റത്.ഇവരെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച രാത്രി ഏഴരയോടു കൂടിയാണ് സംഭവം. ഉണ്ണികൃഷ്ണൻ്റെ വീട്ടിൽ കടന്ന മോഷ്ടാവ് കിടപ്പുമുറിയിൽ നിന്നും മോഷണം നടത്തുന്നതിനിടെ അടുക്കളയിലായിരുന്ന ബീന എത്തിയപ്പോൾ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ബീനയുടെ കൈക്കും, കാലിനും, ചുമലിലും പരിക്കേറ്റിട്ടുണ്ട്.സംഭവമറിഞ്ഞ് ഉണ്ണികൃഷ്ണൻ എത്തി പരിശോധിച്ചപ്പോൾ പന്ത്രണ്ടര പവൻ സ്വർണ്ണവും, 4500 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി..വടക്കഞ്ചേരി എസ് ഐ കെ വി സുധീഷ് കുമാറിൻ്റെ നേതൃത്വത്തിൽ സ്ഥലതെത്തി പരിശോധന നടത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇

https://chat.whatsapp.com/GHBywu9UGa01oFJoKsDFxo


Share this News
error: Content is protected !!