
വാണിയംമ്പാറയിൽ വീണ്ടും വാഹനാപകടം
വാണിയംമ്പാറ മേലേ ചുങ്കത്ത് റോഡ് ക്രോസ് ചെയ്യുന്നതിനിടെ സ്കൂട്ടർ യാത്രക്കാരനെ കാറടിച്ചു
സ്കൂട്ടർ യാത്രക്കാരന് പരിക്ക് ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി KL.49M 2010 എന്ന നമ്പറിലുള്ള സ്കൂട്ടറിനെ യാണ് കാർ ഇടിച്ചത് എളനാട് ഭാഗത്തുനിന്ന് വന്ന് തൃശ്ശൂർ ഭാഗത്തേക്ക് തിരിയുന്നതിനായി റോഡ് ക്രോസ് ചെയ്തു കടക്കുമ്പോൾ തൃശൂർ ഭാഗത്തു നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന കാർ വന്നിടിച്ചത്
ഇവിടെ നിരന്തരം അപകടങ്ങൾ ഉണ്ടാവുന്ന മേഖലയാണ് കണ്ണമ്പ്ര ഭാഗത്തു നിന്നും വരുന്ന റോഡ് സർവ്വീസ് റോഡിന്റെ ഭാഗത്തേക്ക് ഇറങ്ങി നിൽക്കുന്നതാണ് പ്രധാന പ്രശ്നം ഇത് പൊളിച്ചു മാറ്റി കൊണ്ട് സർവ്വീസ് റോഡ് പണിയേണ്ട ആവശ്യകത വർധിച്ചു വരുന്നുണ്ട് ജനങ്ങൾ പല പ്രാവശ്യം പറഞ്ഞിട്ടും അതിന് ഒരു നടപടിയും സ്വീകരിച്ചില്ല റോഡിന്റെ സെന്റർ ഭാഗത്തു നിന്നും ക്രോസ് ചെയ്താണ് പലപ്പോഴും വാഹനങ്ങൾ കയറുന്നതും അതും ദീർഘ ദൂര വാഹനങ്ങൾക്ക് വലിയ അപകടം സംഭവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയാണ്. വാഹനങ്ങൾ കടക്കാൻ സൗകര്യമുള്ള ഭാഗങ്ങൾ അടച്ചുകെട്ടുന്നത് ഇവിടെ വഹനങ്ങളുടെ തിരക്ക് കൂട്ടുന്നു.
Vadakkenchery updation വാർത്തകൾ what s app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/FqGhRZHxv32A920Ib3gI04
