ചുവന്നമണ്ണ് ദേശീയ പാതയിലെ യൂടേൺ അടയ്ക്കാൻ ശ്രമം ; ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ബാരിക്കേയ്ഡ് എടുത്തു മാറ്റി

Share this News

ചുവന്നമണ്ണ് ദേശീയ പാതയിലെ യൂടേൺ അടയ്ക്കാൻ ശ്രമം ; ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ബാരിക്കേയ്ഡ് എടുത്തു മാറ്റി

ദേശീയ പാത അതോറിറ്റിയുടെ നേതൃത്വത്തിൽ ചുവന്നമണ്ണ് ദേശീയ പാതയിലെ യൂടേൺ അടയ്ക്കാൻ  ശ്രമിച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ എത്തി.  ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ മേൽപ്പാലമോ വേണ്ട സിഗ്നലോ സ്ഥാപിക്കാതെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധം വാഹനം മുറിച്ചു കടക്കുന്ന പ്രദേശത്ത് അപകട സാധ്യതയുള്ളതു കൊണ്ടാണ് ബാരിക്കേയ്ഡ്  വെച്ച് വഴി അടയ്ക്കാൻ ശ്രമിച്ചത്. കല്ലിടുക്ക് കഴിഞ്ഞാൽ പിന്നെ ദേശീയപാത മുറിച്ചു കടക്കുന്നതിന് ചുവന്നമണ്ണല്ലാതെ മറ്റൊരു മാർഗ്ഗമില്ല. പലയിടങ്ങളിലും സർവീസ് റോഡിന്റെ പണി പൂർത്തീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. റോഡ് പണിയുന്ന സമയത്ത് പകുതി മാത്രമാണ് പാറ പൊട്ടിച്ചത്.  സർവ്വീസ് റോഡ് ഉയരത്തിലായതിനാൽ വലിയ വാഹനങ്ങൾ അതിലെ പോകാൻ പറ്റാത്ത സാഹചര്യവും ഉണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!