
വടക്കഞ്ചേരിയിൽ കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്
ദേശീയപാത ശങ്കരംകണ്ണംതോടിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. പാലക്കാട് റെയില്‍വേ കോളനി മേലേപ്പുറം പാറപ്പുറം വീട്ടില്‍ സുദര്‍ശന്‍ (33), ഭാര്യ വിസ്മയ (26), ബന്ധുക്കളായ കൃപ (24), അശ്വതി (14), അഞ്ജു (10) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം.
തൃശൂര്‍ ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ചാലിലേക്ക് മറിയുകയായിരുന്നു. റോഡില്‍ നിന്ന് രണ്ടുതവണ മറിഞ്ഞ ശേഷം ചാലിന് സമീപമാണ് നിന്നത്. ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തൃശൂരിലുള്ള ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കാറിലുള്ളവര്‍.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb
