
ചർമ മുഴ രോഗം ഇല്ലാതാക്കുന്നതിന് സംസ്ഥാനത്തുള്ള പശുക്കൾക്കെല്ലാം ഒരു മാസത്തിനകം പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി
വാക്സിൻ നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും കർഷകർക്കായി മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന 10 മുട്ടക്കോഴികളും കൂടും പദ്ധതിയുടെ വിതരണോദ്ഘാടനവും ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.ചർമ മുഴ പ്രതിരോധത്തിന് 10 ലക്ഷം ഡോസ് വാക്സിൻ സംഭരിച്ചു കഴിഞ്ഞു.

മൃഗങ്ങളിലേക്ക് പലവിധ രോഗങ്ങൾ പടരുന്ന പശ്ചാത്തലത്തിൽ ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരികയാണ്. ജില്ലയിൽ ചർമ മുഴ കുത്തിവയ്പ്പിനായി 120 സ്‌ക്വാഡുകളുണ്ട്. ഒരു ലക്ഷത്തിലധികം പശുക്കളാണ് ജില്ലയിൽ. അവയ്ക്കായി 86,650 ഡോസ് വാക്സിൻ സംഭരിച്ചു. വൈറസ് രോഗമായതിനാൽ പുറത്ത് നിന്ന് കൊണ്ടുവരുന്ന പശുക്കൾക്ക് ക്വാറന്റൈൻ ഏർപ്പെടുത്തിക്കഴിഞ്ഞു. രോഗനിർണയത്തിനായി സംസ്ഥാന മൃഗരോഗനിർണയ കേന്ദ്രത്തെ ആധുനീകരിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb