വേനൽ;റബ്ബർ മരങ്ങൾ ഇല പൊഴിച്ചു തുടങ്ങി വെട്ടുപട്ട സംരക്ഷണവും തുടങ്ങി

Share this News

ഇലപൊഴിച്ചിൽ തുടങ്ങിയ റബ്ബർ തോട്ടങ്ങളിൽ റബ്ബർ വെട്ടുപട്ട സംരക്ഷിക്കുന്നതിനായി ചൈന ക്ലെ ഉപയോഗിച്ച് വെള്ള പൂശുന്നു.

വേനൽ;റബ്ബർ മരങ്ങൾ ഇല പൊഴിച്ചു തുടങ്ങി വെട്ടുപട്ട സംരക്ഷണവും തുടങ്ങി.

നെന്മാറ : സാധാരണ മഞ്ഞുകാലം കഴിയുന്നതോടെ തുടങ്ങുന്ന സ്വാഭാവിക ഇലപൊഴിച്ചിലാണ് ഇപ്പോൾ റബ്ബർ മരങ്ങളിൽ ആരംഭിച്ചിരിക്കുന്നത്. ഇല്ല പൊഴിച്ച റബ്ബർ മരങ്ങളിൽ ആഴ്ചകൾക്കുള്ളിൽ തന്നെ പുതിയ തളിരുംപൂവുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങും. ഇലപൊഴിയിൽ ആരംഭിച്ചതോടെ റബ്ബർ പാൽ ഉൽപാദനം കുറഞ്ഞു തുടങ്ങി. പുതിയ തളിരിലകൾ മൂപ്പ് എത്തിയാൽ മാത്രമേ പൂർണതോതിലുള്ള റബ്ബർ ഉൽപാദനം ലഭിക്കുകയുള്ളൂ. ഇടമഴ ലഭിച്ചില്ലെങ്കിൽ ഉൽപാദനം കൂടാനുള്ള സാധ്യതയും കുറവാണെന്ന് കർഷകർ പറയുന്നു. ഇടമഴയോ അന്തരീക്ഷ തണുപ്പും നീണ്ടു നിന്നില്ലെങ്കിൽ ഉല്പാദന കുറഞ്ഞ തോട്ടങ്ങളിലെ ഈ വർഷത്തെ റബ്ബർ ടാപ്പിംഗ് കർഷകർ നിർത്തിവയ്ക്കും. ഇലപൊഴിഞ്ഞു തുടങ്ങിയതോടെ തോട്ടങ്ങളിൽ തണൽ കുറഞ്ഞ് വെട്ടുപട്ടകളിൽ വെയിലേറ്റ് ഉണക്കം വരാതിരിക്കുന്നതിനായി ചൈന ക്ലെ ഉപയോഗിച്ച വെള്ള പൂശി വേനൽ സംരക്ഷണം റബ്ബർ മരങ്ങൾക്ക് നൽകിത്തുടങ്ങി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/JEGJcAVHnaFKIXmqq0JiAb


Share this News
error: Content is protected !!