
റബ്ബർ കർഷകർക്ക് താങ്ങും വില കുടിശ്ശിക നൽകും.

റബ്ബർ കർഷകർക്കുള്ള സർക്കാർ പ്രഖ്യാപിച്ച താങ്ങുവില കുടിശ്ശികയും, ഉൽപാദക സംഘങ്ങൾ മുഖേന മഴക്കാലത്ത് ടാപ്പ് ചെയ്യുന്നതിന് സബ്സിഡി നിരക്കിൽ പ്ലാസ്റ്റിക് ഷീറ്റും പശയും നൽകുമെന്നും റബ്ബർ ടാപ്പിംഗ് തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ തുടരുമെന്നും റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ അറിയിച്ചു. കരിമ്പാറ റബ്ബർ ഉത്പാദക സംഘത്തിന്റെ വാർഷിക ജനറൽബോഡിയോഗം ഉദ്ഘാടനം ചെയ്ത റബ്ബർ ബോർഡ് ഫീൽഡ് ഓഫീസർ ദീപ്തി ദാസാണ് കർഷകരെ ആനുകൂല്യങ്ങൾക്ക് ആശങ്ക വേണ്ടെന്ന കാര്യം അറിയിച്ചത്. കരിമ്പാറ റബ്ബർ ഉത്പാദക സംഘം പ്രസിഡന്റ് എം. അബ്ബാസ് വാർഷിക വരവ് ചിലവ് കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചു. കർഷകരായ എം മോഹൻദാസ്, ടി. പി ജോർജ്, സ്കറിയ കാഞ്ഞിരത്തിൻ ചാലിൽ, കെ. ടി. ജോർജ്, എ. സി. ശശി, കെ ബാബു, എന്നിവർ സംസാരിച്ചു. കർഷകരുടെ സംശയങ്ങൾക്ക് ഫീൽഡ് ഓഫീസർ മറുപടി നൽകി. അബ്രഹാം പുതുശ്ശേരി നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

