ദേശിയ പാത മേരി ഗിരിയിൽ വാഹന അപകടം ക്രോസ് ചെയ്യുന്ന ഭാഗത്ത് ഒരു മാസത്തിനിടെ ഉണ്ടായത് നിരവധി അപകടങ്ങൾ ജനങ്ങൾ ആശങ്കയിൽ അടിപ്പാതകളും മേല്പാലങ്ങളും പണിയാതെ വടക്കൻഞ്ചേരി-വാണിയംപാറ വരെ ആളുകൾ ബുദ്ധിമുട്ടുന്നു.

Share this News

ദേശിയ പാത മേരി ഗിരിയിൽ വാഹന അപകടം

ക്രോസ് ചെയ്യുന്നതിന് കൃത്യമായ സംവിധാനങ്ങളുടെ ആവശ്യഗത വർദ്ധിച്ചു വരുന്നു NH 544 മണ്ണുത്തി – വടക്കൻഞ്ചേരി ദേശിയ പാതയിൽ

മേരി ഗിരിയിൽ ഒരു ടിപ്പർ ക്രോസ് ചെയ്തു കൊണ്ടിരിക്കുമ്പോൾ തൃശൂർ ഭാഗത്ത് നിന്നും വന്ന കാർ ബ്രെയ്ക്ക് ചെയ്ത് നിർത്തുകയും പുറകിൽ വന്ന കാർ നിർത്തിയ കാറിൽ ഇടിക്കുകയും ആ കാറിൻ്റെ പുറകിൽ കണ്ടെയ്നർ ഇടിക്കുകയുമായിരുന്നു.

ആർക്കും പരിക്കുകൾ ഇല്ല
ഹൈവേ പോലീസ് സംഭവസ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

ദേശീയപാത പണികൾ പൂർണതയിലേക്ക് നീങ്ങുമ്പോൾ ജനങ്ങൾ എങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കടക്കുമെന്ന ആശങ്കയിലാണ് കഴിഞ്ഞ കുറച്ച് മാസത്തിനിടയിൽ വടക്കൻഞ്ചേരിക്കും മണ്ണുത്തിക്കും ഇടയിൽ 10 ഓളം അപകടങ്ങൾ നടന്നിട്ടുണ്ട് റിപ്പോർട്ട് ചെയ്യാത്ത നിരവധി ചെറിയ അപകടങ്ങളും ഉണ്ടായിട്ടുണ്ട്


Share this News
error: Content is protected !!