Share this News

കരിമരുന്നിന് തീപിടിച്ച് പരിക്ക് പറ്റി ചികിത്സയിലിരുന്ന വടക്കഞ്ചേരി സ്വദേശി മോഹനൻ മരിച്ചു
വടക്കഞ്ചേരി തേനിടുക്ക് പൂച്ചപാറ മോഹനൻ (49) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞ മാസം 19 ന് ഓല പടക്കം നിർമ്മിക്കുന്നതിനിടെ കരിമരുന്നിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മോഹനൻ. അപകടത്തിൽ പരിക്കേറ്റ കുഴൽമന്ദം പെരുംകുന്നം തെക്കേക്കര ചന്ദ്രൻ മകൻ ജയദാസൻ (35) കഴിഞ്ഞ മാസം 28 ന് മരിച്ചിരുന്നു.ഇതോടെ അപകടത്തിൽ പരിക്കേറ്റ രണ്ട് പേരും മരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlRwYO61r6xDGz46JgoPzo

Share this News