
പാലക്കുഴി താണിചുവട്ടിലെ മലയോരത്തെ പൈനാപ്പിള്‍ കൃഷി തടഞ്ഞ് കര്‍ഷകര്‍.
പാലക്കുഴിയില്‍ കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ പൈനാപ്പിള്‍ കൃഷി തടഞ്ഞ് കര്‍ഷകര്‍.
സിപിഎമ്മിന്റെ നേതൃത്വത്തിൽ താണിച്ചുവട്ടിൽ കൃഷിയിറക്കിയ പൈനാപ്പിൾ തോട്ടത്തിൽ കൊടി നാട്ടിയാണ് കർഷകർ പ്രതിഷേധിച്ചത്. കിഴക്കഞ്ചേരി പഞ്ചായത്ത് മെമ്പർ പോപ്പി ജോണിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം
പീച്ചി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനടുത്ത് പത്ത് ഏക്കറോളം പ്രദേശത്താണ് തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ സ്ഥലം പാട്ടത്തിനെടുത്ത് പൈനാപ്പിള്‍ കൃഷി ചെയ്തിട്ടുള്ളത്.
കാട്ടാന കൂട്ടങ്ങളെ ആകര്‍ഷിക്കുന്ന പൈനാപ്പിള്‍, വാഴ, പ്ലാവ് കൃഷികള്‍ക്ക് നിയന്ത്രണം വേണമെന്ന പഞ്ചായത്ത്തല ജനജാഗ്രത സമിതിയുടെ തീരുമാനം നിലനില്‍ക്കേയാണ് പൈനാപ്പിള്‍ കൃഷിചെയ്ത് കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നതെന്ന് പോപ്പി ജോണ്‍ പറഞ്ഞു. അവധി ദിവസങ്ങളിലും രാത്രികാലങ്ങളിലും രഹസ്യമായാണ് അന്യസംസ്ഥാനക്കാരെ താമസിപ്പിച്ച് മലയോരങ്ങളില്‍ പൈനാപ്പിള്‍ കൃഷി നടത്തുന്നത്.
തോട്ടത്തിനു ചുറ്റും ഫെന്‍സിംഗ് സ്ഥാപിക്കുന്നതിനാല്‍ കാടിറങ്ങിയെത്തുന്ന ആനകള്‍ സമീപത്തെ മറ്റു തോട്ടങ്ങളിലെത്തി കൃഷി നശിപ്പിക്കുന്നതിന് കാരണമാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ച് കാലമായി പ്രദേശത്ത് കാര്യമായ ആന ശല്യമില്ല.
പൈനാപ്പിളിന്‍റെ വിളവെടുപ്പ് കാലമാകുന്നതോടെ മണം പിടിച്ച് കാട്ടില്‍ നിന്നും ആനക്കൂട്ടങ്ങള്‍ എത്തുമെന്നാണ് കര്‍ഷകര്‍ ഭയക്കുന്നത്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KsatOTHwzW15GiOqEhrUnV

