നവകേരളം വൃത്തിയുള്ള കേരളം: പഞ്ചായത്ത്, നഗരസഭകള്‍ക്ക് പരിശീലനം നല്‍കി

Share this News

നവകേരളം വൃത്തിയുള്ള കേരളം: പഞ്ചായത്ത്, നഗരസഭകള്‍ക്ക് പരിശീലനം നല്‍കി

നവകേരളം വൃത്തിയുള്ള കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും ചെര്‍പ്പുളശ്ശേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളിലുമായി നടന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ക്യാമ്പയിനില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര അധ്യക്ഷയായി. തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ കെ.പി. വേലായുധന്‍, നവകേരളം കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജെ. ശ്രാവണ്‍, കെ.എസ്.ഡബ്ല്യു.എം.പി. സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ എക്‌സ്‌പേര്‍ട്ട് സീന പ്രഭാകര്‍, മറ്റു തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ക്യാമ്പയിനിലേക്ക് നയിച്ച സാഹചര്യവും പ്രസക്തിയും നിയമപരമായ ഉത്തരവാദിത്വങ്ങളും ജില്ലാ കലക്ടറും ക്യാമ്പയിന്‍ ഘട്ടങ്ങളും പ്രവര്‍ത്തന തന്ത്രങ്ങളും പി. സൈതലവിയും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സീനയും വിശദീകരിച്ചു. തുടര്‍ന്ന് ബ്ലോക്ക് അടിസ്ഥാനത്തില്‍ ഗ്രൂപ്പ് ചര്‍ച്ചകളും പ്രവര്‍ത്തന കലണ്ടറും തയ്യാറാക്കി. ചെര്‍പ്പുളശ്ശേരിയില്‍ നടന്ന ക്യാമ്പയിനില്‍ നഗരസഭ ചെയര്‍മാന്‍ രാമചന്ദ്രന്‍ അധ്യക്ഷനായി. ക്യാമ്പയിനിലേക്ക് നയിച്ച സാഹചര്യവും പ്രസക്തിയും നിയമപരമായ ഉത്തരവാദിത്വങ്ങളും കില ജില്ലാ ഫെസിലിറ്റേറ്റര്‍ കെ. ഗോപാലകൃഷ്ണനും ക്യാമ്പയിന്‍ ഘട്ടങ്ങളും പ്രവര്‍ത്തന തന്ത്രങ്ങളും ക്ലീന്‍ കേരള ജില്ലാ മാനേജര്‍ ആദര്‍ശ് ആര്‍. നായരും വിശദീകരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KsatOTHwzW15GiOqEhrUnV


Share this News
error: Content is protected !!