
താത്കാലിക ഒഴിവുകളില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരെ നിയമിക്കണം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള അട്ടപ്പാടി, പാലക്കാട് ഏരിയകളിലെ താത്ക്കാലിക ജീവനക്കാരുടെ നിയമനങ്ങളില്‍ എസ്.ടി വിഭാഗക്കാരെ ഉള്‍പ്പെടുത്തണമെന്നും അവരില്ലാത്ത പക്ഷം എസ്.സി വിഭാഗക്കാരെ നിയമിക്കാമെന്നും അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ. ജില്ലയിലെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അവര്‍ക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ജില്ലയിലെ എസ്.സി.പി/ടി.എസ്.പി പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോളിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് എം.എല്‍.എ. ഇക്കാര്യം അറിയിച്ചത്.
നിലവിലെ പുതിയ പദ്ധതികള്‍ക്ക് തുക വരുന്ന മുറയ്ക്ക് അംഗീകാരം നല്‍കാനും അംഗീകരിച്ചവ ഉടനടി നടപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര യോഗത്തിൽ പറഞ്ഞു.
മന്ദഗതിയിലായ പദ്ധതികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കും. നിര്‍മിതി കേന്ദ്രം ഏറ്റെടുത്തിരിക്കുന്ന അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റലുകളുടെ നവീകരണവുമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മെയ് 30 നകം പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ പി.പി. സുമോദ് എം.എല്‍.എ, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DjRt0Ib80Fe1oUKAzHFsBg

